Skip to main content

കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ അക്വാറ്റിക് കോംപ്ലക്‌സ് പ്രവര്‍ത്തന സജ്ജമായി ഇന്ന്(ഫെബ്രുവരി 20) മുഖ്യമന്ത്രി കായിക പ്രേമികള്‍ക്കായി സമര്‍പ്പിക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴു കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്‌സ് ഇന്ന് (ഫെബ്രുവരി 20) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  അന്തര്‍ദേശീയ നിലവാരമുള്ള 50 മീറ്റര്‍ സ്വിമ്മിങ് പൂള്‍, 25 മീറ്റര്‍ പരിശീലന പൂള്‍, ചേഞ്ചിംഗ് റൂം, ജലശുചീകരണ പ്ലാന്റ് എന്നിവ അടങ്ങുന്നതാണ് അക്വാറ്റിക് കോംപ്ലകസ്. മികച്ച കായിക സര്‍വകലാശാലക്ക് യു.ജി.സി അനുവദിച്ച 233 ലക്ഷം രൂപയും, സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്ന് 467 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍, കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുല്‍ മജീദ് തുടങ്ങിയവരും  മുന്‍ കായിക താരങ്ങളും പങ്കെടുക്കും.
    മലബാറിലെ ആദ്യത്തേതും കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉള്ളതുമായ സ്വിമ്മിങ് പൂളാണ് കാലിക്കറ്റിലേത്. സര്‍വകലാശാലാ-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമല്ല പൊതുജനങ്ങള്‍ക്കും കോപ്ലക്‌സ് പ്രയോജന പ്പെടുത്താനാകും. കായിക രംഗത്ത് ഒട്ടേറെ അഖിലേന്ത്യാ-ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാലാ ട്രോഫികള്‍ നേടിയിട്ടുള്ള കാലിക്കറ്റിന് നീന്തല്‍ രംഗത്തും നേട്ടങ്ങള്‍ കൊയ്യാന്‍ ഈ അക്വാറ്റിക് കോംപ്ലക്‌സ് സഹായകമാകും. നീന്തല്‍കുളം പൊതു ജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാാണ് തുറന്നുകൊടുക്കുന്നത്.

 

date