Skip to main content

ഉറവിട മാലിന്യ സംസ്‌ക്കരണം ശിൽപശാല നാളെ (ഫെബ്രുവരി 24)

 

*വിദേശത്ത് നിന്നുള്ള വിദഗ്ധരെത്തും

ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നാളെ (24) യാണ് ശിൽപശാല.

സീറോ വേസ്റ്റ് ഇന്റർനാഷണൽ അലയൻസ് ചെയർമാനും കാലിഫോർണിയയിലെ റിസോഴ്‌സ് റിക്കവറി അസോസിയേഷൻ സ്ഥാപകനുമായ റിച്ചാർഡ് ആന്റണി, സീറോവേസ്റ്റ് ഇന്റർനാഷണൽ അലയൻസ് ബോർഡ് മെമ്പർ പാൽ മാർടെൻസൺ, അമേരിക്കയിലെ സീറോ വേസ്റ്റ് ഇന്റർനാഷണൽ  അലയൻസ്  ഡയറക്ടർ റൂത് ആബെ എന്നിവരാണ് വിദേശത്തു നിന്നുള്ള വിദഗ്ദ്ധർ. ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.അജയകുമാർ വർമ്മ അധ്യക്ഷത വഹിക്കും. മാലിന്യ സംസ്‌കരണ നിർവ്വഹണ രംഗത്തെ സന്നദ്ധ സംഘടനയായ തണലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ജയകുമാർ സി. പാനൽ പ്രതികരണം നടത്തും. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, 37 അംഗീകൃത ഹരിത സഹായ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, ക്ലീൻകേരള കമ്പനി, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, മേയേഴ്‌സ് കൗൺസിൽ കേരള, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻസ് കേരള എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.കെ.വാസുകി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 662/19

date