Skip to main content
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ നടപടി ക്രമങ്ങളുടെ പരിശീലന ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കെ. എസ പ്രകാശ് നയിക്കുന്നു.

വോട്ടെണ്ണല്‍ ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ നടപടി ക്രമങ്ങളുടെ പരിശീലന ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം ലഭിച്ച കെ.എസ് പ്രകാശാണ്   ക്ലാസ്സെടുത്തത്.  ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും. 

പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണി മുപ്പത് മിനിറ്റിന് ശേഷം ഇ.വി.എം വോട്ടുകള്‍ എണ്ണി തുടങ്ങും. 12 സെറ്റ് വെച്ചാണ് വോട്ട് എണ്ണുക. അതായത് ഓരോ മണ്ഡലത്തിലെയും ആദ്യ 12 എണ്ണം വെച്ച് ആദ്യം  എണ്ണും.  തപാല്‍ വോട്ടുകളുടെ എണ്ണല്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഇ.വി.എം കൗണ്ടിംഗിലെ അവസാന റൗണ്ടിന് തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കുകയുള്ളു.  ഇടവേളകള്‍ ഇല്ലാതെ തുടര്‍ച്ചയായിട്ടാണ് ഇ.വി.എം വോട്ടുകള്‍  എണ്ണുക. അതത് മണ്ഡലങ്ങളിലെ എ.ആര്‍.ഒ മാരാണ് ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണുന്നത്.  ഒന്നിലധികം കേന്ദ്രങ്ങളില്‍ വോട്ടെണ്ണുന്ന സാഹചര്യത്തില്‍ അവസാനം വോട്ടെണ്ണി തീരുന്ന കേന്ദ്രത്തില്‍ വെച്ചാണ റിട്ടേണിംഗ് ഓഫീസര്‍ ഫലം പ്രഖ്യാപിക്കുന്നത്. ഒരു റൗണ്ടിലെ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ അടുത്ത റൗണ്ടിലെ മെഷീനുകള്‍ ടേബിളില്‍ എത്തിക്കുകയുള്ളു. ഓരോ റൗണ്ടിലെയും നിരീക്ഷകര്‍ തിരഞ്ഞെടുക്കുന്ന 2 കണ്‍ട്രോള്‍ യൂണിറ്റിലെ ഫലം റിട്ടേണിംഗ് ഓഫീസര്‍ സമാന്തരമായി എണ്ണും.

   വോട്ടെണ്ണലിന് മുമ്പ് ടേബിളില്‍ എത്തുന്ന ഓരോ കണ്‍ട്രോള്‍ യൂണിറ്റും വിശദമായി പരിശോധിക്കും. തുടര്‍ന്ന് പവര്‍ സ്വിച്ച് ഓണ്‍ ചെയ്ത് റിസല്‍ട്ട് സെക്ഷന്‍ തുറന്ന് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍,കൗണ്ടിംഗ് അസിസ്ററന്റ്സ്, മൈക്രോ ഒബ്സര്‍വര്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവര്‍ കാണത്തക്കവിധം ഉയര്‍ത്തി പിടിച്ച്  റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. ഒന്നില്‍ തവണ ഫലം കാണണം എന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കുന്നതാണ്. നറുക്ക് ഇട്ടു തിരഞ്ഞെടുക്കുന്ന 5 പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് മെഷീന്‍ എണ്ണും.

date