Skip to main content

സ്നേഹിത @ സ്‌കൂളിനു തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്നേഹിത @ സ്‌ക്കൂള്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ്കെ വി സുമേഷ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കാണ് സ്നേഹിത @ സ്‌കൂള്‍. 
സ്‌കൂള്‍ തലം മുതല്‍ തന്നെ കുട്ടികളുടെ വ്യക്തിത്വ-സ്വഭാവ വികസനത്തിനും പഠന പ്രക്രിയകളിലും വഴികാട്ടിയാവുകയും ലിംഗസമത്വത്തിലൂന്നിയ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനുമായാണ് കുടുംബശ്രീ മിഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളില്‍ സ്നേഹിത @ സ്‌കൂള്‍ എന്ന പേരില്‍ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്. 
കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ടി ശങ്കരന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി അഖിലേഷ് പദ്ധതി വിശദീകരിച്ചു വാര്‍ഡ് മെമ്പര്‍ എ ടി കുഞ്ഞഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ജോളി ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനീഷ നാണു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ നൈല്‍ കെ എന്‍, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ കെ കെ ആതിര, പ്രിന്‍സിപ്പല്‍ ഫാദര്‍ ഗിനീഷ്, സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് സി എമിലി എന്നിവര്‍ സംസാരിച്ചു. കൗണ്‍സലിംഗ്, നിയമ സഹായം, താല്‍ക്കാലിക അഭയം തുടങ്ങിയ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800 425 0717 ലഭിക്കും.
പി എന്‍ സി/2155/2019 

 

date