Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം കളക്ടറേറ്റില്‍ എ.ഡി.എം:സി.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയതായി നാലു പരാതികള്‍ പരിഗണിച്ചു. ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള അപേക്ഷയില്‍ പ്രവാസി നാട്ടില്‍ എത്തിയതിനുശേഷമുള്ള സമയപരിധി അവസാനിച്ചതിനാല്‍ നോര്‍ക്ക ചെയര്‍മാന്റെ പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനായി ഈ അപേക്ഷ കൈമാറുവാന്‍ കമ്മിറ്റി തീരുമാനിച്ചു. 
മറ്റു പരാതികളില്‍ നോര്‍ക്കയോടും കാസര്‍കോട് തഹസില്‍ദാറി(ഭൂരേഖ)നോടും പൈവളിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടും. മുമ്പു പരിഗണിച്ച പരാതികളില്‍ ചിലതില്‍ പോലീസിനോട് റിപ്പോര്‍ട്ട് ചോദിക്കും. ചികിത്സാ ചെലവിന് അപേക്ഷിച്ച മറ്റൊരു അപേക്ഷ പ്രത്യേകമായി പരിഗണിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി. ആകെ 15 അപേക്ഷകളാണ് പരിഗണിച്ചത്.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിഇഒ: ടി.രാകേഷ്, പ്രവാസി പരാതി പരിഹാര കമ്മിറ്റി അംഗങ്ങളായ പി.കെ അബ്ദുള്ള, കെ.ശ്രീലത, നോര്‍ക്ക പ്രതിനിധി കെ.ടി അമൃത എന്നിവര്‍ പങ്കെടുത്തു.

 

date