Skip to main content

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പോളിടെക്‌നിക്കുകളിലെ ഡിപ്ലോമ എഞ്ചിനീയറിംഗ് പ്രോഗ്രാമിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് ലാറ്ററല്‍ എന്‍ട്രി വഴിയുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ എടുത്ത് പ്ലസ് ടു പാസായ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ പോളിടെക്‌നിക്കുകളില്‍ ഡിപ്ലോമയ്ക്ക് പഠിക്കുന്നവരോ, പഠിച്ചവരോ അര്‍ഹരല്ല. അപേക്ഷയും പ്രോസ്‌പെക്റ്റസും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകള്‍ സഹിതം 300 രൂപ ഫീസോടുകൂടി (എസ്.സി - എസ്.റ്റി വിഭാഗക്കാര്‍ക്ക് 150 രൂപ) ജൂലായ് രണ്ടിന്  വൈകീട്ട് നാലിനകം തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  നേരിട്ട് സമര്‍പ്പിക്കണം.

 

date