Skip to main content

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി- പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. ജൂലൈ 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തീയ്യതി.  ചെറുവത്തൂര്‍ ആണ് ജില്ലയിലെ പഠന കേന്ദ്രം.ഫോണ്‍ -9847943314.
 

date