Skip to main content

കേരള പുനർനിർമാണം: 'ഡെവലപ്‌മെൻറ് പാർട്‌ണേഴ്‌സ് കോൺക്ലേവ്' ഇന്ന് (ജൂലൈ 15)

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ദേശീയ, രാജ്യാന്തര തലത്തിലുള്ള ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇന്ന് (ജൂലൈ 15) 'ഡെവലപ്‌മെൻറ് പാർട്‌ണേഴ്‌സ് കോൺക്ലേവ്' സംഘടിപ്പിക്കും. വൈകിട്ട് മൂന്നുമുതൽ കോവളം ലീലാ റാവിസിൽ നടക്കുന്ന കോൺക്ലേവിൽ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരളനിർമാണ കർമപദ്ധതി വിശദീകരിച്ച് സംസാരിക്കും. 
കേരള പുനർനിർമാണത്തിന്റെ ഭാഗമായുള്ള അടിസ്ഥാന ആവശ്യങ്ങൾ കോൺക്ലേവിൽ അവതരിപ്പിക്കുകയും അതിനാവശ്യമായ തുക വിവിധ വികസന പങ്കാളികളിൽനിന്ന് നേടിയെടുക്കുകയുമാണ് സർക്കാർ ലക്ഷ്യം.
വിവിധ മേഖലകൾ തിരിച്ചുള്ള ധനകാര്യചർച്ചകൾ കോൺക്ലേവിൽ നടക്കും. അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത (ജലവിഭവം), ടി.കെ. ജോസ് (തദ്ദേശസ്വയംഭരണം), ദേവേന്ദ്രകുമാർ സിങ് (കൃഷി), സത്യജീത് രാജൻ (വനം-വന്യജീവി), പ്രിൻസിപ്പൽ സെക്രട്ടറിമാരായ കമലവർധന റാവു (പൊതുമരാമത്ത്), കെ. ആർ. ജ്യോതിലാൽ (ഗതാഗതം, മത്സ്യബന്ധനം) എന്നിവർ മേഖലകൾ തിരിച്ച് വിഷയാവതരണം നടത്തും. 
ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, കെ.എഫ്.ഡബ്ല്യു ബാങ്കൻഗ്രൂെപ്പ (കെ.എഫ്.ഡബ്ല്യു), ജപ്പാൻ ഇൻറർനാഷണൽ കോ ഓപറേഷൻ എജൻസി (ജിക്ക), ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (ഡി.ഐ.എഫ്.ഡി), ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസി (എ.എഫ്.ഡി), യു.എൻ.ഡി.പി, ജർമൻ ഡെവലപ്‌മെന്റ് എയ്ഡ് (ജി.ഐ.ഇസഡ്), ഹഡ്‌കോ, റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻറ് ഫണ്ട് (ആർ.ഐ.ഡി.എഫ്),  ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവ ദേശീയ, അന്തർദേശീയ വികസന പങ്കാളികൾ കോൺക്ലേവിൽ പങ്കെടുക്കും. 
മേഖലതിരിച്ചുള്ള അവതരണങ്ങളിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഏതൊക്കെ മേഖലകളിൽ സാധ്യമായ വിഭവ സമാഹരണവും സാമ്പത്തിക സഹായവും ലഭ്യമാക്കാനാവുമെന്ന കാര്യങ്ങൾ ഈ സ്ഥാപനങ്ങളുമായി ചർച്ചകൾക്ക് തുടക്കം തുടക്കം കുറിക്കാനാകും. 
ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി.വേണു കേരള പുനർനിർമാണ പദ്ധതിയെക്കുറിച്ചും പ്രളയാനന്തര ആവശ്യകതകളെപ്പറ്റിയും ആമുഖപ്രഭാഷണം നടത്തും. 

പി.എൻ.എക്സ്.2332/19

 

date