Skip to main content

സർക്കാർ സ്ഥാപനങ്ങളിൽ സോളാർ യു.പി.എസ്: 25 വരെ അപേക്ഷിക്കാം

സർക്കാർ സ്ഥാപനങ്ങളിൽ ഒന്നും മുതൽ 25 കിലോ വാട്ട് വരെ വൈദ്യുത ശേഷിയുളള സോളാർ ഓൺലൈൻ യു.പി.എസ് സ്ഥാപിക്കുന്നതിനുളള അനെർട്ടിന്റെ പദ്ധതിക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 25 വരെ നീട്ടി.www.anert.gov.in  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പകൽ വൈദ്യുതി ഉപഭോഗം കൂടിയ സ്ഥാപനങ്ങളിൽ സൗരോർജ്ജത്തിന്റെ ലഭ്യത പൂർണ്ണമായും പ്രയോജനപ്പെടുത്തി വൈദ്യുത നില സ്ഥിരതയോടെ നില നിർത്തുന്നതിനുളള സംവിധാനമാണ് സോളാർ യു.പി.എസ്. സൗരോർജ്ജ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് കുറവ് വരുന്ന വൈദ്യുതി, ശൃംഖലയിൽ നിന്ന് ഉപയോഗപ്പെടുത്തുവാൻ കഴിയും. സൗരോർജ്ജ വൈദ്യുതിയിലൂടെ നിലവിലെ വൈദ്യുത ബിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. സോളാർ യു.പി.എസ് സ്ഥാപിക്കുന്നതിനു ഒരു കിലോവാട്ടിനും ഏകദേശം എൺപതിനായിരം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുകളെയോ 1800 425 1803 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്.2374/19

 

date