Skip to main content

പ്രളയം; കന്നുകാലി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 1.51 കോടി രൂപ

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുക്കളും തൊഴുത്തും നഷ്ടപ്പെട്ട കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി  സംസ്ഥാന സര്‍ക്കാര്‍  നല്‍കിയത് 1,51,44,415 രൂപ. പ്രളയബാധിത പഞ്ചായത്തുകളിലെ 43 വെറ്ററിനറി സ്ഥാപനങ്ങള്‍ മുഖേന തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

128 കന്നുകാലികള്‍, 75 എരുമകള്‍, 132 കിടാരികള്‍, 180 കന്നുകുട്ടികള്‍, 1168 ആടുകള്‍, 112 പന്നികള്‍ എന്നിങ്ങനെയാണ് ജില്ലയിലെ നഷ്ടത്തിന്‍റെ  കണക്ക്. കോഴിയും താറാവും ഉള്‍പ്പെടെ 1,99,369 വളര്‍ത്തു പക്ഷികള്‍ നഷ്ടമായവര്‍ക്കും ധനസഹായം നല്‍കി. 

പ്രളയത്തില്‍ തൊഴുത്ത് നശിച്ച 587 കര്‍ഷകര്‍ക്ക് പുതിയവ നിര്‍മ്മിക്കുന്നതിനും സഹായം ലഭ്യമാക്കിയിട്ടുണ്ട്. 12ലക്ഷം രൂപ ചിലവില്‍ കന്നുകാലികള്‍ക്കായി ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നര ലക്ഷം മുട്ടകള്‍ നാഷണല്‍ എഗ്ഗ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ സഹായത്തോടെ വിതരണം ചെയ്തിരുന്നു. 

പ്രളയകാലത്ത് കന്നുകാലി കര്‍ഷകര്‍ക്ക് നല്‍കിയ വിവിധ സഹായങ്ങള്‍ക്കു പുറമേയാണ് നഷ്ടപരിഹാരം ലഭ്യമാക്കിയത്. 2018  ജൂലൈ, ഓഗസ്റ്റ്, സെപ്റ്റമ്പര്‍ മാസങ്ങളില്‍ യഥാക്രമം  103350, 179900, 237400 കിലോഗ്രാം വീതം കാലിതീറ്റയാണ് വിതരണം ചെയ്തത്. ഈ ഇനത്തില്‍ 1.0

date