Skip to main content

കാര്‍ഷിക ജോലികള്‍ക്ക് അപേക്ഷിക്കാം

 പനച്ചിക്കാട് കാര്‍ഷിക സേവന കേന്ദ്രത്തില്‍ തെങ്ങുകയറ്റം, തെങ്ങിന് മരുന്ന് തളിക്കല്‍, കൃഷിപ്പണികള്‍ എന്നിവയും ട്രാക്ടറും ടില്ലറും കാടുവെട്ടി യന്ത്രവും ഉപയോഗിച്ചുളള ജോലികളും ചെയ്യുന്നതിന് സേവനദാതാക്കളെ ആവശ്യമുണ്ട്. 18നും 50നും മധ്യേ പ്രായമുളളവരായിരിക്കണം. എസ്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ ഐടിഐ വിജയിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷഫോറം പനച്ചിക്കാട് പഞ്ചായത്തിലെ കാര്‍ഷിക സേവനകേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ ജൂലൈ 25നകം നല്‍കണം. 

date