Skip to main content

കയ്പമംഗലം പഞ്ചായത്തിൽ  പ്രഭാതഭക്ഷണം പദ്ധതി

കയ്പമംഗലം പഞ്ചായത്തിലെ ഗവ. എൽ.പി, യു.പി സ്‌കൂളുകളിലെ 600 കുട്ടികൾക്ക് ഇനി മുതൽ പ്രഭാതഭക്ഷണം. പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണം പരിപാടിക്കാണ് തുടക്കമായത്. ആഴ്ച്ചയിൽ അഞ്ച് ദിവസം കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകും. പുട്ട്-കടല, വെള്ളപ്പം-കുറുമ, ഇഡലി-സാമ്പാർ, ചപ്പാത്തി-കുറുമ എന്നിങ്ങനെ വിഭവസമൃദ്ധമാണ് പട്ടിക. പഞ്ചായത്തിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകൾക്കാണ് പാചകത്തിന്റെ ചുമതല. പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചളിങ്ങാട് ജി.എം.എൽ.പി, മൂന്നുപീടിക ജി.എൽ.പി,കൂരിക്കുഴി ജി.എൽ.പി, ഫിഷറീസ് എൽ.പി. സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വിനിയോഗിക്കുന്നത്. അടുത്ത വർഷം മുതൽ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലേയ്ക്കും പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്ബാബു നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ധന്യ പ്രമോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ടി.രാമചന്ദ്രൻ, പ്രധാനധ്യാപിക എൻ.ജി. ബീനാ ഭായ് എന്നിവർ സംസാരിച്ചു.
 

date