Skip to main content

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു

ജില്ലാ ഭരണകൂടം ജനപ്രതിനിധികളേയും സന്നദ്ധസംഘടനകളേയും ഒപ്പം നിര്‍ത്തി ഉദ്യോഗസ്ഥര്‍ നടത്തിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഈ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രകൃതി ദുരന്ത തുടര്‍പ്രവര്‍ത്തനങ്ങളുംപ്രതിജ്ഞാ ബദ്ധതയോടെ നേരിടാന്‍ നമുക്ക് സജ്ജമാകണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ഐ. ഡി.എ ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിനു ശേഷം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സ്വാതന്ത്ര്യാ ദിനാശംസ നേരുകയും ചിട്ടയായ പ്രവര്‍ത്തനവും മാതൃകാപരമായ ഏകോപനവും നടത്തിയതിന് ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ചു. 
സ്വാതന്ത്ര്യ ദിനാഘോഷ ആശംസ നേര്‍ന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എ കര്‍മോത്സവി ലൂടെ ഫയല്‍ തീര്‍പ്പാക്കലിന്
നേതൃത്വം നല്‍കിയ ജില്ലാ കലക്ടറേയും സംഘത്തേയും അനുമോദിച്ചു. ഇടുക്കിയിലുണ്ടായ പ്രകൃതിക്ഷോഭത്തേക്കാള്‍ വലിയ തോതില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലേയും മലപ്പുറത്തേയും ജനങ്ങളെ കഴിയുംവിധം സഹായിക്കുന്നതിന് ശ്രമിക്കണമെന്നും എം എല്‍ എ ഓര്‍മ്മിപ്പിച്ചു. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗീസ്, പോലീസ് മേധാവി ടി.നാരായണന്‍, എ ഡി എം ആന്റണി സ്‌കറിയ, ആര്‍ ഡി ഒ അതുല്‍ എസ് നാഥ്, മുന്‍ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് എപി ഉസ്മാന്‍ ജില്ലാജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ, കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി എം.എം.മണി സംസാരിക്കുന്നു.
 

date