Skip to main content
കലാമേള അരങ്ങ് 2019ന്റെ ഉദ്ഘാടനം ചലച്ചിത്ര ടെലിവിഷന്‍ താരം ഷേര്‍ളി ജോസഫ് നിര്‍വ്വഹിക്കുന്നു.

കുടുംബശ്രീയുടെ  ജില്ലാതല കലാമേളക്ക് അടിമാലിയിൽ അരങ്ങുണർന്നു

 

 

 

 കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കലാമേള അരങ്ങ് 2019 നടന്നു.സാധാരണക്കാരായ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരമായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കലാമേളകള്‍ നടന്നു വരുന്നത്.വാര്‍ഡുതലത്തിലും പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും വിജയിച്ചെത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലാതല മത്സരങ്ങളില്‍ മാറ്റുരച്ചു.ജില്ലാ തല വിജയികള്‍ സെപ്തംബര്‍ അവസാനവാരം നടക്കുന്ന സംസ്ഥാന തല കലാമേളയില്‍ മത്സരിക്കും.  അടിമാലിയില്‍ നടന്ന കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്ര ടെലിവിഷന്‍ താരവും  ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷേര്‍ളി ജോസഫ് നിര്‍വ്വഹിച്ചു.ജില്ലയിലെ വിവിധ കുടുംബശ്രീകളില്‍ നിന്നുള്ള കലാകാരികള്‍ 22 ഇനങ്ങളിലാണ് മത്സരിച്ചത്.3 വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ റ്റി ജി അജേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ ബിനു ആര്‍, ജോസ് സ്റ്റീഫന്‍,പി എ ഷാജി മോന്‍,അടിമാലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date