Skip to main content

കാഴ്ചപരിമിതര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്‌കൂളില്‍ പഠിക്കുന്ന കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ റ്റി.സി. യുടെ അടിസ്ഥാനത്തിലും പ്രവേശനം നല്‍കും. 40 ശതമാനമോ അതിന്‍ മുകളിലോ കാഴ്ചക്കുറവുള്ളവര്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും. കുട്ടികളെ പരിചരിക്കാന്‍ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും. പാഠ്യവിഷയങ്ങള്‍ക്ക് പുറമേ സംഗീതം, ഉപകരണസംഗീതം, ആധുനിക വിവരസാങ്കേതികവിദ്യ, ദിനചര്യപരിശീലനം, സ്വതന്ത്ര്യ സഞ്ചാരപരിശീലനം, കായികവിദ്യാഭ്യാസം തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കും. താമസം, ഭക്ഷണം, ചികിത്സാ സഹായം തുടങ്ങിയവ സൗജന്യമായിരിക്കും. പഠനം മെച്ചപ്പെടുത്തുന്നതിന് ബ്രെയില്‍ ലൈബ്രറി പ്രവര്‍ത്തിക്കും. അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും അവസരം നല്‍കും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ഹെഡ്മാസ്റ്റര്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസവുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2328184, 8547326805. വെബ്:www.gsvt.in ഇ-മെയില്‍: gbs.tvpm@gmail.com
പി.എന്‍.എക്‌സ്.1216/18

date