Skip to main content

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

മലമ്പുഴ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്‌സ് സീനിയര്‍ നോണ്‍ വൊക്കേഷനല്‍ ഗസ്റ്റ് അധ്യാപകരുടെ താത്ക്കാലിക ഒഴിവിലേക്കുളള കൂടിക്കാഴ്ച്ച നവംബര്‍ 13-ന് രാവിലെ 11 ന് മലമ്പുഴ ജി.വി.എച്ച്.എസ്.എസ് ഓഫീസില്‍ നടക്കും.എം.എസ്. സി ഫിസിക്സ്, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ നെറ്റ് ആണ് യോഗ്യതയായി പരിഗണിക്കുക.

താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0491-2815066.
 

date