Skip to main content

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി: അവേര, പള്ളിപ്രം  കോളനികളില്‍ പ്രവൃത്തി ഉദ്ഘാടനം നാളെ   

 കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ സമഗ്ര വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലുള്‍പ്പെടുത്തി അവേര, പള്ളിപ്രം കോളനികളില്‍ നടപ്പിലാക്കുന്ന വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ എട്ട്) പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് പള്ളിപ്രം കോളനിയിലും നാല് മണിക്ക് അവേര കോളനിയിലുമാണ് ഒരു കോടി രൂപ വീതമുള്ള വികസന പരിപാടികള്‍ക്ക് തുടക്കമാവുക. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും. 
    നാല്‍പതില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുന്നത്.
 

date