Skip to main content

എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക്  കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017-18 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14നും 23 നും ഇടയില്‍ പ്രായമുള്ള കായികതാരങ്ങള്‍ക്കാണ് അവസരം. വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പെടെയുള്ള അന്തര്‍ ദേശീയ പരിശീലന സൗകര്യങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാകും. അത്‌ലറ്റിക്‌സ്(പുരുഷ/വനിത), വോളിബോള്‍ (പുരുഷ/വനിത), ബാസ്‌ക്കറ്റ്‌ബോള്‍ (വനിത), ഫെന്‍സിംഗ് (വനിത), ഫുട്‌ബോള്‍ (പുരുഷ), എന്നീ ഇനങ്ങള്‍ക്കാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.  വോളിബോള്‍ സെലക്ഷന്‍ ട്രയല്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ 23നും  ബാസ്‌കറ്റ്‌ബോള്‍, ഫെന്‍സിംഗ് എന്നിവയുടെ സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 13 കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചും അത്‌ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍ ഏറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചും നടക്കും. ദേശീയ മത്സരങ്ങളിലുള്ള മെഡല്‍ നേട്ടമാണ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ പങ്കെടുക്കുന്നതിനുള്ള മിനിമം യോഗ്യത. 
 

date