Skip to main content

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ്  പദ്ധതി  

മത്സ്യഫെഡിന്റെ  മത്സ്യത്തൊഴിലാളി  അപകട  ഇന്‍ഷൂറന്‍സ്  2018-19  പദ്ധതിയില്‍  അംഗമാകാനുള്ള അവസാന  തീയ്യതി  ഏപ്രില്‍ 25 വരെ  നീട്ടി.  376 രൂപ  പ്രീമിയം  അടച്ച്  10 ലക്ഷം  രൂപ  വരെ  ഇന്‍ഷൂറന്‍സ്  ആനുകൂല്യം  ലഭിക്കാനുള്ള പദ്ധതിയില്‍  മത്സ്യത്തൊഴിലാളി  വികസന  ക്ഷേമ  സംഘങ്ങള്‍  വഴി  25ന്  ഉച്ചയ്ക്ക് 12 മണി വരെ  അംഗങ്ങളാകാവുന്നതാണ്.  2018 ഏപ്രില്‍ 1 മുതല്‍  25 വരെ  അംഗങ്ങളാകുന്നവര്‍ക്ക്  26 മുതല്‍  2019 മാര്‍ച്ച് 31  വരെ  ഇന്‍ഷൂറന്‍സ്  പരിരക്ഷ  ലഭ്യമാകും.  കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍  ലഭിക്കും. ഫോണ്‍: 0497 2731257. 
 

date