Skip to main content

പൊതുസ്ഥലംമാറ്റം: മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഉത്തരവായി

    കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് ജീവനക്കാരുടെ 2018 ലെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന നടത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
    2018 ഏപ്രില്‍ 16 മുതല്‍ 30 വരെ പൊതുസ്ഥലം മാറ്റത്തിനുളള അപേക്ഷ സ്വീകരിക്കുകയും മെയ് അഞ്ചിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതു സംബന്ധിച്ച പരാതികള്‍ മെയ് പത്തുവരെ സ്വീകരിക്കുകയും ചെയ്യണം.  പരാതികള്‍ തീര്‍പ്പാക്കി മെയ് 21ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.  കരട് ലിസ്റ്റും അന്തിമ ലിസ്റ്റും www.keralaagriculture.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
    മെയ് 30 ഓടുകൂടി പുതിയ സ്റ്റേഷനുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും വിധം ഷെഡ്യൂള്‍ ക്രമീകരിക്കണം.  മാര്‍ച്ച് 31ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാരന്റെ അപേക്ഷ മാത്രമേ പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കാവൂ.  പൊതുസ്ഥലംമാറ്റത്തിനുളള അപേക്ഷകള്‍ www.spark.gov.in/webspark എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.  നടപടികളില്‍ ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.  ഉത്തരവ് നം. 350/2018/കൃഷി, തിയതി: 2018 ഏപ്രില്‍ 13.
പി.എന്‍.എക്‌സ്.1405/18
 

date