Skip to main content

പാരിസ്ഥിതികം പദ്ധതികള്‍ക്കുളള അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പാരിസ്ഥിതികം (2018 -19) പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സ്‌കൂള്‍/കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ മെയ് 15ന് മുമ്പ്  ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് & ക്‌ളൈമറ്റ് ചെയ്ഞ്ച്, പളളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695 024, ഫോണ്‍: 0471 2742264,  എന്ന വിലാസത്തില്‍ ലഭിക്കണം. ഇമെയില്‍: paristhithikam.doecc@gmail.com.  ഈ വര്‍ഷത്തെ മുഖ്യപ്രമേയം, അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃക എന്നിവ www.envt.kerala.gov.in  ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.1482/18

date