Skip to main content

സ്റ്റാര്‍ട്ട്-അപ് സംരംഭകത്വ ശില്പശാല

 സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് പ്രൊഫഷണല്‍ സംരംഭകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കും.  ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 24 രാവിലെ 11 ന് വഴുതക്കാട് ട്രാന്‍സ് ടവറില്‍ പിന്നാക്ക പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ, നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ മുഖ്യാതിഥി ആയിരിക്കും.  കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, മാനേജിംഗ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ്) ആനക്കൈ ബാലകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ മാനേജര്‍ സന്തോഷ് കുമാര്‍ എസ്.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
    കെ.എസ്.ബി.സി.ഡി.സി സ്റ്റാര്‍ട്ട്-അപ് വായ്പാ പദ്ധതികളും നടപടിക്രമങ്ങളും സ്റ്റേറ്റ് സ്റ്റാര്‍ട്ട്-അപ് മിഷന്‍ പദ്ധതികളും സേവനങ്ങളും എന്നീ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിന്  ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയും ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ നല്‍കുന്ന വായ്പാ പദ്ധതി ഈ വര്‍ഷമാണ് ആരംഭിച്ചത്.  ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡിയായി നല്‍കും.
പി.എന്‍.എക്‌സ്.1491/18
 

date