Skip to main content

റോഡ് സുരക്ഷാവാരാഘോഷത്തിന് തുടക്കമായി

ദേശീയ റോഡ് സുരക്ഷാവാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് ടൗണ്‍ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷതവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ജയപ്രകാശ്, ട്രോമകെയര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി കുഞ്ഞമ്പുനായര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ടിഒ ബാബുജോണ്‍ സ്വാഗതവും എംവിഐ:എ.കെ രാജീവന്‍ നന്ദിയും പറഞ്ഞു. 

date