Skip to main content
സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കഡന്ന മീഡീയത്തില്‍ ഹയര്‍സെക്കറി തുല്യതാകോഴ്‌സുകളുടെ പുസ്തകങ്ങളുടെ പ്രകാശനം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും സംസ്ഥാനസാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

ഹയര്‍സെക്കന്ററി തുല്യതാകോഴ്‌സ് കഡന്ന മീഡീയത്തില്‍ 

    സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ കഡന്ന മീഡീയത്തില്‍ ഹയര്‍സെക്കറി തുല്യതാകോഴ്‌സ് ആരംഭിക്കുന്നു. ജില്ലാപഞ്ചായത്ത് അനക്‌സ്ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്തിന്റ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്രോജക്ടിന്റെ പരിഭാഷയും ഡി.ടി.പി.വര്‍ക്കും  പൂര്‍ത്തിയാക്കിയ പഠനോപകരണങ്ങളുടെ കരട്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും, സംസ്ഥാനസാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ്് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പരിഭാഷപ്രവര്‍ത്തനങ്ങള്‍ നടത്തിയ അധ്യാപകര്‍ക്കുള്ള റമ്യുണറേഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിതരണംചെയ്തു.  ജില്ലാസാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍ സ്വാഗതവും കെ..വി.രാഘവന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഗവ.കോളേജ് കഡന്ന മീഡീയം പ്രൊഫ.രത്‌നാകര മല്ലമൂലെ, സത്യനാരായണറാവു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
 

date