Skip to main content

ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനം

ഫിഷറീസ്‌വകുപ്പിനു കീഴിൽ വലിയതുറയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് റീജിയണൽ  ഫിഷറീസ് ടെക്‌നിക്കൽ  ഹൈസ്‌കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലേക്ക് 2018-19 അധ്യയന വർഷത്തേക്കുളള  അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളികളുടെ ആൺമക്കൾക്കാണ് പ്രവേശനം.  എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ 120 വിദ്യാർത്ഥികൾക്ക്   പ്രവേശനം  നൽകും.  താമസം, ഭക്ഷണം, പുസ്തകം,  നോട്ട്ബുക്ക്,  യൂണിഫോം,  പഠനോപകരണങ്ങൾ, വിനോദയാത്ര തുടങ്ങിയവയെല്ലാം സൗജന്യമായി  രിക്കും.  ആധുനിക സംവിധാനങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് മുറി, സയൻസ്  ലാബ്,  കമ്പ്യൂട്ടർ ലാബ്,  ഫിഷറീസ് ലാബ്,  സ്‌പോർട്‌സ് ഉപകരണങ്ങൾ  തുടങ്ങിയവ നിലവിലുണ്ട്.   അപേക്ഷാഫാറം സ്‌കൂൾ ഓഫീസിൽ  നിന്ന് ലഭിക്കുമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 8089290617.
(പി.ആർ.പി 1375/2018)

date