Skip to main content

ലോക മലമ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനവും രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബക്കളം എ. കെ. ജി. മന്ദിരത്തില്‍ ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഷാജു  നിര്‍വ്വഹിച്ചു. ആന്തൂര്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ രേഖ. കെ ടി   മലമ്പനി ദിനാചരണ സന്ദേശം നല്‍കി.
ആന്തൂര്‍ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. വി. സരോജിനി, പി. എച്ച്. സി പറശ്ശിനിക്കടവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിത വിജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ ജോസ് ജോണ്‍, ദേശീയ ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
സി. എച്ച്. സി പാപ്പിനിശ്ശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിനാ ബായി സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. 
ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 പി. സുനില്‍ദത്തന്‍ മലമ്പനിയും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തുടര്‍ന്ന് ഗപ്പി മത്സ്യ നിക്ഷേപവും, ഗുഡ് വുഡ് പ്ലൈവുഡ് കമ്പനി ധര്‍മ്മശാലയില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളി കള്‍ക്കുള്ള മലമ്പനി രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. 
റോഡ് ടാറിംഗിന് ഭരണാനുമതി
    മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖാന്തിരം നല്‍കിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടച്ചൊവ്വ ഡിവിഷന്‍-എടച്ചൊവ്വ യു പി സ്‌കൂള്‍ കനാല്‍ ലിങ്ക് റോഡ് ടാറിംഗ്  പ്രവൃത്തിക്ക് 6,71,492 രൂപയുടെ ഭരണാമുനമതി ലഭിച്ചു.
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിപ്രം ഡിവിഷന്‍ കടാങ്കോട് ക്രഷര്‍-മുനമ്പത്ത് റോഡ് ടാറിംഗ് പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.  കണ്ണൂര്‍ നിയോജക മണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നുമാട് തുക അനുവദിച്ചത്.

date