Skip to main content

അദാലത്ത് മെയ് 5-ന് 

    വ്യവസായ വകുപ്പിന് കിഴിലുളള വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ വികസന പ്ലോട്ടുകള്‍, വ്യവസായ ഏരിയ എന്നിവിടങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഭൂമി അനുവദിച്ച് കിട്ടിയവര്‍ക്കും പ്രസ്തുത സ്ഥലങ്ങളില്‍ വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കുളള പരാതികള്‍, വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പൊതുവായ പരാതികള്‍ എന്നിവ തീര്‍പ്പാക്കുന്നതിന് മെയ് മാസത്തില്‍  വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക അദാലത്ത് നടത്തും.  അദാലത്തില്‍ തീര്‍പ്പാക്കുന്നതിനായി ജില്ലയിലെ വ്യവസായ സംരംഭകര്‍ക്കുളള പരാതികള്‍ മെയ് അഞ്ചിനകം വിദ്യാനഗറിലുളള  ജില്ലാ വ്യവസായ ഓഫീസില്‍ നേരിട്ടും ംംം.ശിറൗേെൃ്യ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ  മിനിസ്റ്റര്‍ അദാലത്ത് എന്ന ലിങ്ക് വഴി  ഓണ്‍ലൈനായും സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 255749, 9746229954,  9605174636.

date