Skip to main content

കോഡൂരില്‍ മാലിന്യങ്ങള്‍ തൂത്തുവാരാന്‍ ഇനി ഹരിതകര്‍മ്മ സേന

 

ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യ സംസ്‌കരണം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി  മാലിന്യ മുക്ത കേരളത്തിനായി ഹരിതകര്‍മ്മ സേനക്ക് പരിശീലനം. ഹരിത കേരളം മിഷനും കുടുംബശ്രീയും സംയുക്തമായി കോഡൂര്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ജൈവ, അജൈവ മാലിന്യങ്ങളെ സംസ്‌കരിക്കുന്നതിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
       മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ് എന്ന സര്‍ക്കാര്‍ നിയമത്തെ മാനിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം ആഘോഷാചരണങ്ങള്‍ നടത്തണമെന്നും ഹരിത കര്‍മ്മ സേന ഗ്രീന്‍ ടെക്‌നീഷ്യ•ാരായി പ്രവര്‍ത്തിക്കണമെന്നും  ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജു പറഞ്ഞു.   ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ.ജ്യോതിഷ്, എസ്.ആര്‍.പി പി.ബാബുരാജ്, മെമ്പര്‍ സെക്രട്ടറി കെ. പ്രഭാകരന്‍, കുടുംബശ്രീ ആര്‍.പി സീന, സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ജുബി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date