Skip to main content

സംസ്ഥാന സ്‌കൂള്‍ƒ കലോല്‍സവത്തില്‍'എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്ƒ പ്രോത്സാഹന സമ്മാനം

 

കൊച്ചി: 2018-ല്‍ തൃശ്ശൂര്‍ ജില്ലയില്‍ നടന്ന സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ എ. ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ  ക്ഷണിച്ചു.  കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസ്സര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷകന്‍/അപേക്ഷക പഠനം നടത്തിയിരുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മെയ് 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം - 695 003 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. 

അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്സ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്സുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ : 0471 2737218, 0484 2422256.

date