Skip to main content

ഗതാഗത നിയന്ത്രണം

 

കൊച്ചി: തൃപ്പൂണിത്തുറ സ്റ്റാച്യൂ-കിഴക്കേക്കോട്ട റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 28, 29 തീയതികളില്‍ ഇതു വഴിയുളള ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. സ്റ്റാച്യൂവില്‍ നിന്ന് കിഴക്കേകോട്ടയ്ക്കു പോകേണ്ട സര്‍വ്വീസ് ബസുകള്‍ അടക്കമുളള വലിയ വാഹനങ്ങള്‍ വടക്കേകോട്ട വഴി എസ്.എന്‍.ജംഗ്ഷനില്‍ എത്തി വൈക്കം റോഡിലൂടെ പോകണം. കൂടാതെ കിഴക്കേക്കോട്ട ഭാഗത്തേക്കു പോകേണ്ട ചെറുവാഹനങ്ങള്‍ കണ്ണംകുളങ്ങര ക്ഷേത്രത്തിനു സമീപത്ത് കൂടിയുളള റോഡിലൂടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എത്തി വൈക്കം റോഡിലൂടെ പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

date