Skip to main content

ഹരിത കേരള പുരസ്‌കാരം - 2018: അപേക്ഷ ക്ഷണിച്ചു

വീടുകളില്‍ മാതൃക ഖര -ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഓര്‍ഗാനിക് ഫാമിംഗ് എന്ന കാഴ്ചപ്പാടോടു കൂടി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഹരിത കേരള  പുരസ്‌കാരം 2018 ന് പരിഗണിക്കുന്നതിന്  കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനാകുന്നവര്‍ക്ക് 15,000 രൂപയും, പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 10,000 രൂപയും, പ്രശസ്തിപത്രവും മൂന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 5,000 രൂപയും, പ്രശസ്തി പത്രവും നല്‍കും.  ഖരമാലിന്യ സംസ്‌കരണ സംവിധാനം, ദ്രവമാലിന്യ സംസ്‌കരണ സംവിധാനം, മഴവെളള സംഭരണം,  കൃഷി എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുന്ന വിഷയങ്ങള്‍.  അപേക്ഷകള്‍ നവംബര്‍ 30ന് മുന്‍പ് ബോര്‍ഡിന്റെ അതതു ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.4823/17

date