Skip to main content

അഞ്ച് കുടിവെള്ള പദ്ധതികള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കും

    സംസ്ഥാനത്തെ അഞ്ച് കുടിവെള്ള പദ്ധതികള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ ഉത്തരവായി.  131 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
    കുഞ്ഞിമംഗലം, ചെറുതാഴം, ഏഴിമല നേവല്‍ അക്കാദമി കുടിവെള്ള വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം 44 കോടി രൂപയും മൂവാറ്റുപുഴ, പൈങ്ങോട്ടൂര്‍ പദ്ധതി 23 കോടി രൂപയും കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തമ്പതി, സമ്പൂര്‍ണ കുടിവെള്ള പദ്ധതി 29 കോടി രൂപയും ചെലവഴിച്ച് നടപ്പാക്കും.
    പെരുമാട്ടി, പട്ടണച്ചേരി, എലപ്പുള്ളി, നല്ലേപ്പള്ളി രണ്ടാംഘട്ട സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് 25 കോടി രൂപയും അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപയും ചെലവഴിക്കും.
പി.എന്‍.എക്‌സ്.1533/18
 

date