Skip to main content

സംസ്ഥാന മന്ത്രിസഭ രണ്ടാം വാര്‍ഷികം:  പ്രദര്‍ശന      മാറ്റുകൂട്ടാന്‍ സെമിനാറുകളും കലാപരിപാടികളും

 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന ദിശ പ്രദര്‍ശന മേളയുടെ മാറ്റു കൂട്ടാന്‍ പാരീസ് ലക്ഷ്മിയുടെ നൃത്തം മുതല്‍ പോലീസിന്റെ സ്വയം പ്രതിരോധ ഷോ വരെ. മെയ് 14ന ഉച്ചക്കഴിഞ്ഞ് രണ്ടു മണിക്ക് കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും എന്ന വിഷയത്തില്‍ സെമിനാറും   വൈകുന്നേരം അഞ്ചിന് ശോഭ വാര്യര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന നാടന്‍ കലകള്‍ എന്നിവ ഉണ്ടായിരിക്കും.  മെയ് 15ന് രണ്ടിന് പൊതു വിദ്യാലയങ്ങളുടെ മികവും പ്രസക്തിയും എന്ന വിഷയത്തില്‍ സെമിനാര്‍, ആറിന് തിരുവഞ്ചൂര്‍ കാളിദാസ കളരി സംഘം അവതരിപ്പിക്കുന്ന ആയോധന വാദ്യകലാ സമന്വയം, പാരീസ് ലക്ഷ്മിയുടെ ഭരതനാട്യം, മെയ് 16 ന്  ലഹരിയും പുതുതലമുറയും സെമിനാറും, അഞ്ചിന് കോട്ടയം മെഡിക്കല്‍ കോളേജ് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ്, ജവഹര്‍ ബാലഭവനിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപ്രകടനം, ഏഴിന് കലാമണ്ഡലം അവതരിപ്പിക്കുന്ന 

നൃത്തനൃത്യങ്ങള്‍, മെയ് 17 ഉച്ചകഴിഞ്ഞ് രണ്ടിന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് - സെമിനാര്‍,  അഞ്ചിന് ഒളശ്ശ ബ്ലൈന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മ്യൂസിക് ബാന്റ്, മിമിക്‌സ് പരേഡ്,  കുമാരി അനന്യ വേണു (ജവാഹര്‍ ബാലഭവന്‍) അവതരിപ്പിക്കുന്ന ഭരതനാട്യം,  എക്‌സൈസ് വകുപ്പ് അവതരിപ്പിക്കുന്ന സ്‌കിറ്റ്,  7.30ന് കെഎസ്ഇബി അവതരിപ്പിക്കുന്ന ഗാനമേള, മെയ് 18 രാവിലെ 11 ന് സെമിനാര്‍- ഉത്തരവാദിത്ത ടൂറിസം - കാഴ്ച്ചപ്പാടുകള്‍, ഉച്ചക്കഴിഞ്ഞ് രണ്ടിന് പോലീസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ സെമിനാര്‍ പൊതു ഇടത്തിലെ സ്ത്രീ, 6ന്  കളരിപ്പയറ്റ് ശ്രീപതി സി.വി.എന്‍. കളരി, ഏറ്റുമാനൂര്‍, 7ന് സംഗീത സംവിധായകന്‍ ജയ്‌സണ്‍ സി. നായര്‍ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ

മെയ് 19  നവകേരള സെമിനാര്‍, 11 ന്  ആര്‍ദ്രം മിഷന്റെ പ്രസക്തി, 2ന് ഹരിതകേരളം 

5ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, മാര്‍ഗ്ഗം കളി, ചവിട്ടുനാടകം, നാടന്‍പാട്ട്, റോള്‍ പ്ലേ, വഞ്ചിപ്പാട്ട്, പൂരക്കളി, കുച്ചിപ്പുടി, തിരുവാതിര, അദ്ധ്യാപക കലാവേദി അവതരിപ്പിക്കുന്ന സംഘഗാനം, മെയ് 20 വൈകുന്നേരം 5ന്  പോലീസ് അവതരിപ്പിക്കുന്ന സ്വയം പ്രതിരോധ ഷോ, പോലീസ് ഓര്‍ക്കസ്ട്ര, 7ന് ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം-താരങ്ങളുടെ കോമഡിഷോ, 

                                                                                                      (കെ.ഐ.ഒ.പി.ആര്‍-907/18)

date