Skip to main content

ജില്ലാശുചിത്വ മിഷനില്‍ ഡെപ്യുട്ടേഷന്‍ നിയമനം 

    തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള    20000-45800/- മുതല്‍ 35700-75600/- വരെ ശമ്പള സ്‌കെയിലുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 
    പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓഡിനേറ്റര്‍(ഐ.ഇ.സി) , പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, കാസര്‍കോട്  ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) എന്നീ ഡെപ്യുട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ,  സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ,  ബിരുദധാരികളോ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ ഈ മാസം 21 ന് മുമ്പായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 

date