Skip to main content

ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം

    പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന (മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി/അണ്‍ -എയ്ഡഡ് ഉള്‍പ്പെടെ) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കൗണ്‍സലിംഗിനും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കും ജില്ലാതലത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് ജില്ലാതല കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പ്രായോഗിക പരീക്ഷകളുളള വിഷയങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സമിതിക്ക് മുന്നില്‍ കൗണ്‍സലിംഗിന് ഹാജരാകണം. ഇത്തരം വിഷയങ്ങല്‍ പഠിക്കുന്നതിനുള്ള വിദ്യാര്‍ത്ഥിയുടെ പ്രാപ്തി വിലയിരുത്തി സമിതി ശുപാര്‍ശ ചെയ്യും. ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റ് അപേക്ഷകരും അവരുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കി അവിടെ നിന്ന് ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ അപേക്ഷാഫാറത്തില്‍ ഉള്‍പ്പെടുത്തണം. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ഇന്റര്‍നെറ്റ് കോപ്പി സഹിതം രക്ഷകര്‍ത്താവിനൊപ്പം കൗണ്‍സലിംഗിന് ഹാജരാകണം. ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കൗണ്‍സലിംഗിന്റെ തീയതി, സ്ഥലം, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓഡിനേറ്റര്‍മാരുടെ ഫോണ്‍ നമ്പര്‍ എന്നിവ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാതല കൗണ്‍സലിംഗുകള്‍ മേയ് 15 ന് ആരംഭിക്കും.
പി.എന്‍.എക്‌സ്.1782/18

date