Skip to main content

ശാശീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

    തൃശൂര്‍ ജില്ലയില്‍ പോലീസ് വകുപ്പില്‍ (കെ.എ.പി രണ്ട് - ആംഡ് പോലീസ് ബറ്റാലിയന്‍) വനിത പോലീസ് കോണ്‍സ്റ്റബിള്‍ (എന്‍.സി.എ -ഒ.എക്‌സ് & ധീവര) തസ്തികകളുടെ തെരഞ്ഞെടുപ്പിന് 2018 ഏപ്രില്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാശീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും രാമവര്‍മ്മപുരം ആംഡ് റിസര്‍വ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ 29 ന് നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം രാവിലെ ആറിന്   ഹാജരാകണം.
    ഇടുക്കി ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ (എന്‍.സി.എ -എല്‍.സി/എ.ഐ, മുസ്ലീം, ധീവര) (കാറ്റഗറി നമ്പര്‍ 381/16, 382/16 & 386/16)തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മേയ് 22, 23, 24 തീയതികളില്‍ രാവിലെ ആറ് മുതല്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് മേരികുളം, ഇടുക്കി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും.  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍  വണ്‍ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖയുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണം.
പി.എന്‍.എക്‌സ്.1789/18

date