Skip to main content

ആരോഗ്യ ജാഗ്രതയോടെ മലപ്പുറം; സെമിനാറില്‍ സ്പീകര്‍ പങ്കെടുക്കും

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ പ്രദര്‍ശന വിപണന മേളയില്‍ മെയ് 12ന് ആരോഗ്യ മേഖലയിലെ ജില്ലയുടെ നേട്ടങ്ങളുമായി ' ആരോഗ്യ ജാഗ്രതയോടെ സെമിനാര്‍ നടക്കും. സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡേ. കെ സക്കീന (ഹെല്‍ത്ത്), ഡോ. കെ എം മന്‍സൂര്‍ (ആയുര്‍വേദം), ഡോ. ഷീബ ബീഗം (ഹോമിയോ) പങ്കെടുക്കും. തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പ്  അവതരിപ്പിക്കുന്ന 'കല്ലുമാലയും വില്ലു വണ്ടിയും '  അരങ്ങേറും.

date