Skip to main content

കടല്‍വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയുമായി ഐടിഐവിദ്യാര്‍ത്ഥികള്‍

ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മലിനജലംമുതല്‍ കടല്‍വെളളം വരെ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായിഅരീക്കോട്‌ഐടിഐവിദ്യാര്‍ത്ഥികള്‍. ജലശുദ്ധീകരണവും വിതരണവും മാത്രമല്ല യന്ത്രങ്ങളുടെപ്രവര്‍ത്തനവുമെല്ലാംവിശദമായി അവതരിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിക്കുകയാണ്‌വിദ്യാര്‍ത്ഥികള്‍.മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മലപ്പുറംഎം.എസ്.പി എല്‍.പിസ്‌കൂളിലൊരുക്കിയ പ്രദര്‍ശന വിപണന മേളയിലാണ് പുത്തന്‍ സാങ്കേതികവിദ്യവിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തിയത്.
കടല്‍ വെള്ളവും മലിനജലവുംസോഴ്‌സ്‌നേറ്റര്‍മോട്ടോറിലേക്ക്  കടത്തി വിട്ട് എയറേറ്ററിന്റെസഹായത്തോടെഓക്‌സിജന്റെഅളവ്കൂട്ടും. തുടര്‍ന്ന് വെള്ളത്തിലെ ബാക്ടീരിയയുടെഅളവ്കുറക്കുന്നതിനായി കൊയാഗുലേഷന്‍ നടത്തും. ഇതോടെ മാലിന്യങ്ങള്‍ ടാങ്കില്‍ അടിയും.ശേഷംവെള്ളം ശുദ്ധീകരിച്ച് മറ്റൊരുടാങ്കിലേക്ക് സംഭരിക്കും. ഇതാണ് ജലശുദ്ധീകരണത്തിനായികണ്ടെത്തിയചെലവ്കുറഞ്ഞ സാങ്കേതിക സംവിധാനം.
മരംകൊണ്ട്‌നിര്‍മിച്ചഎസ്‌കലേറ്റര്‍, പെട്രോള്‍ഓട്ടോ എന്‍ജിന്‍, മെക്കാനിക്ക് മോട്ടോര്‍വെഹിക്കിള്‍, റഫ്രിജറേറ്റര്‍മാതൃക എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. എം.ആര്‍ എ.സി,വെല്‍ഡിംഗ്, ഇലക്ട്രീഷ്യന്‍, കാര്‍പന്റര്‍, ഇലക്ട്രോണിക് മെക്കാനിക്ക് തുടങ്ങി എട്ടോളംവിഭാഗങ്ങളിലുള്ള ഉപകരണങ്ങളുംകൂട്ടത്തിലുണ്ട്. 15 നൈപുണികോഴ്‌സുകള്‍ പഠിപ്പിക്കുന്ന ജില്ലയിലെ തന്നെ പ്രമുഖ സ്ഥാപനമാണ്അരീക്കോട്ഗവ. ഐ.ടി.ഐ.വ്യാവസായിക പരിശീലന വകുപ്പിന്റെസഹായത്തോടെയാണ്‌സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

date