Skip to main content

ജില്ലയുടെ ടൂറിസം സാധ്യതകള്‍ വരച്ചുകാട്ടി ഡി.റ്റി.പി.സി

ജില്ലയുടെ ടൂറിസം സാധ്യതകള്‍  പരിചയപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി.റ്റി.പി സി ഒരുക്കിയ സ്റ്റാളിലൂടെ. ജില്ലയുടെ വിവിധ വിനോദസഞ്ചാരമേഖലകളില്‍ നിന്നുള്ള ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തിയാണ് ഡി.റ്റി.പി.സി സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര മേഖലകളെക്കുറിച്ച് മതിയായ അവബോധമില്ലാത്തതാണ് വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ ജില്ലയിലേക്കുള്ള വരവിനെ ബാധിക്കുന്നതെന്ന കണ്ടെത്തലാണ് ഇത്തരത്തില്‍ ജില്ലയെ മാത്രം ഉള്‍പ്പെടുത്തി സ്റ്റാള്‍ ഒരുക്കാന്‍ ഡി.റ്റി.പി.സിയെ പ്രേരിപ്പിച്ചത്.
ജില്ലയിലെ വിവിധ വിനോദസഞ്ചാരമേഖലകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ഹോം സ്റ്റേകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ലഘുലേഖകളും സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്.

 

date