Skip to main content

ആധാര്‍ എന്റോള്‍മെന്റിനായി പ്രത്യേക കൗണ്ടറുകള്‍

കൊച്ചി:  മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ വിവിധ   അക്ഷയ  സേവനങ്ങളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.  ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആനുകൂല്യത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയവ ലഭ്യമാണ്.  സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.  2018 മെയ് 17 മുതല്‍ 22 വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

date