Skip to main content

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍

കൊച്ചി: പാരമ്പര്യ തനിമ വിളിച്ചോതുന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ 10% ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ (മെയ് 16) മുതല്‍ മറൈന്‍ഡൈവ്രില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലാണ് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നത്. ആയുര്‍വേദക്കൂട്ടുകള്‍ ചേര്‍ത്ത്് ഉണ്ടാക്കിയ സോപ്പ്, ഷാംപ്പൂ, മായം കലരാത്ത മുളകുപൊടി, മഞ്ഞള്‍പ്പൊടി, തുടങ്ങിയ കറിപ്പൊടികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, വിവിധതരം ഫോര്‍മാറ്റുകള്‍, തുണിത്തരങ്ങള്‍ എന്നീ ഉല്‍പന്നങ്ങളാണ് വിലക്കുറവില്‍ ലഭ്യമാകുന്നത്. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്്പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും മേളയില്‍ ലഭിക്കും. കൂടാതെ വിപണന മേള അവസാനിക്കും വരെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതാണ്.

date