Skip to main content

പട്ടിക വിഭാഗക്കാര്‍ക്ക് സാഹിത്യ ശില്‍പശാല

കൊച്ചി:  സാഹിത്യതല്‍പരരായ പട്ടിക വിഭാഗക്കാരുടെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടത്തുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് സാഹിത്യാഭിരുചിയുള്ളവരും 18 നു മുകളില്‍ പ്രായമുള്ളവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  മറ്റു വിഭാഗത്തില്‍പെട്ട അഞ്ചുപേര്‍ക്കും പങ്കെടുക്കാം.  ജാതി സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ഒരു സാഹിത്യ സൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ് , കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ മെയ് 25 നകം നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം.  അപേക്ഷാ ഫോം Scdd.kerala.gov.in ലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും.  ഫോണ്‍: 0471 2737 218.

date