Skip to main content

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള കളര്‍ ഓഫ് പാരഡൈസിന്റെയും ജംഗിള്‍ ബുക്കിന്റെയും ദിനം

    കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനം മജീദ് മജീദിയുടെ കളര്‍ ഓഫ് പാരഡൈസും വുള്‍ഫ്ഗാങ് റെയ്തര്‍മാന്റെ ജംഗിള്‍ ബുക്കും ശ്രദ്ധേയമായി സഹോദരിയുടെ ഒരു ജോയി ഷൂസ് നഷ്ടപ്പെട്ടത് കണ്ടെത്താനുളള സഹോദരന്റെ ശ്രമമാണ് കളര്‍ ഓഫ് പാരഡൈസില്‍ ആവിഷ്‌കരിക്കുന്നത്.  ഷൂ കണ്ടെത്താനുളള ശ്രമം പരാജയപ്പെടുത്തുന്നതും പുതിയ ഷൂ വാങ്ങാനുളള വഴികള്‍ കണ്ടെത്തുന്നതുമാണ് ഈ സിനിമയുടെ കഥ.
    കുട്ടികളെ എല്ലാക്കാലവും ആകര്‍ഷിക്കുന്ന സിനിമയാണ് ജംഗിള്‍ ബുക്ക്. ബഗീര എന്ന പുളളി പുലിയും ബബ്‌ലു എന്ന കരടിയും ഒരു കുട്ടിയെ മനുഷ്യ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നതാണ് ഇതിന്റെ കഥ. റുഡ്യാര്‍ഡ് ക്ലിപ്ലിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 ചലച്ചിത്രമേളയില്‍ ഇന്ന്
    കൈരളി 9.15, ഗാട്ടു (രാജന്‍ ഖോസ), 11.15 ദ ബോഡി ആന്റ് ദ വേള്‍ഡ് (അലി അബ്രു) 2.15 പപ്പു കി പഗ്ദന്തി (സീമ ദേശായ്), ഔല്‍സ് ആന്റ്‌മൈസ് (സിമോണ്‍ വാന്‍ ദസില്‍ടോര്‍പ്പ്), ശ്രീ 9.30, ദ മിറാക്കുലസ് കോട്ട് (അജയ് കാര്‍ത്തിക്), 11.30 വൈല്‍ഡ് ബറീസ് (ബാതുല്‍ മുഖ്ത്യാര്‍), 2.30 ജോണി (സംഗീത് ശിവന്‍), 6.30 മുട്ടായിക്കളളനും മമ്മാലിയും (അംബുജാക്ഷന്‍ നമ്പ്യാര്‍), നിള 9.45 മല്ലി, (സന്തോഷ് ശിവന്‍), 11.45 നോയിസ് (ലക്ഷ്മി ലാല്‍), മതള നരങ്ങ (അനില്‍ പാറക്കാട്), നക്ഷത്രങ്ങളുടെ കൂട്ടുകാരി (രതീഷ് ബി.എസ്), കളിയൊരുക്കം (എസ്. സുനില്‍).  2.45 ഹോം എലോണ്‍ (ക്രിസ് കൊളംബസ്)6.45 ചുത്കന്‍സ് മഹാഭാരത് (സങ്കല്‍പ്പ് മെഷ്‌റം), ടാഗോര്‍ 9.30 ദ വേള്‍ഡ് ഓഫ് അസ് (ഗായുന്‍ യൂണ്‍) 11.45 കേശു (ശിവന്‍), 2.45 സ്‌നിഫ് (അമോല്‍ ഗുപ്ത), 6.30 പറവ (സൗബിന്‍ സാഹിര്‍). കലാഭവന്‍ 9.30 ബ്ലാക്ക് ഫോറസ്റ്റ് (ജോഷി മാത്യു), 11.45 ഹവ ഹവ (അമോല്‍ ഗുപ്ത) 2.45 മൈ ഡിയര്‍ കുട്ടിച്ചാത്താന്‍ (ജിജു പുന്നൂസ്), 6.15 ജുറാസിക് പാര്‍ക്ക് (സ്റ്റീഫന്‍ പില്‍ബര്‍ഗ്).
പി.എന്‍.എക്‌സ്.1826/18

date