Skip to main content

സൗജന്യ പി.എസ്.സി പരിശീലനം: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള വേങ്ങര മൈനോറിറ്റി യുവജന പരിശീലന കേന്ദ്രത്തിലേക്കും കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സബ് സെന്ററുകളായ മഅദിന്‍ അക്കാദമി മേല്‍മുറി, ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, മലപ്പുറം എന്നീ സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മല്‍സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ എന്നിവക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്തികളുടെ സൗകര്യമനുസരിച്ച് ഡിഗ്രി തലത്തിലും, പ്ലസ് ടു  തലത്തിലും ഉള്ള രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ  ബാച്ചും ഉണ്ടായിരിക്കും.  ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുക.ള്‍ ഒ.ബി.സി വിഭാഗത്തിനു ലഭിക്കും. യോഗ്യരായവര്‍ ജൂണ്‍ 19 നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍, ഫോര്‍ മൈനോരിറ്റി യൂത്ത്, കൊളപ്പുറം, എ.ആര്‍.നഗര്‍(പി.ഒ), 676305 എന്ന വിലാസത്തില്‍ എസ്.എസ്.എല്‍.സി പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്,  രണ്ട് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04942468176.

 

date