Skip to main content

പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം

നിലമ്പൂര്‍ ഐ.റ്റി.ഡി.പിക്കുകീഴിലെ 10 പ്രീമെട്രിക്ക് ഹോസ്റ്റലുകളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക്  ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷകര്‍ ഹിന്ദി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബി.എഡ് ഉള്ളവര്‍ ആയിരിക്കണം. ബി. എഡ്. യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ടി.ടി.സിക്കാരെയും പരിഗണിക്കും. ഹോസ്റ്റലിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. എല്‍.പി/യു.പി. ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5000 രൂപയും ഹൈസ്‌ക്കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 5500 രൂപയും ഓണറേറിയം ലഭിക്കും.
           അപേക്ഷ, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 22നകം ഓഫീസില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഹോസ്റ്റലുകളിലോ നിലമ്പൂര്‍/എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അന്വേഷിക്കാവുന്നതാണ്. ഫോണ്‍ 04931 220315.

 

date