Skip to main content

അപേക്ഷ ക്ഷണിച്ചു

    പരപ്പനങ്ങാടി നഗരസഭയുടെ നിയന്ത്രണത്തിലുള്ള പട്ടികജാതി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് (ആണ്‍) ട്യൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഹൈസ്‌കൂല്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും ട്യൂഷന്‍ നല്‍കണം.  യു.പിയിലേക്ക് ഡിഗ്രിയും ഹൈസ്‌കൂളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡുമാണ് യോഗ്യത.  യു.പി വിഭാഗത്തിന് 3000 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 4000 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും.  അപേക്ഷ മെയ് 25ന് വൈകീട്ട് അഞ്ചിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 8547630143.

 

date