Skip to main content

ബഡ്‌സ് ടീച്ചര്‍മാരുടെ നിയമനം

    കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന/ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളില്‍ ഹോണററി തസ്തികയിലേയ്ക്കുള്ള (ടീച്ചര്‍) ഓഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.   ഹോണററി വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ള, യോഗ്യതയും പരിചയ സമ്പത്തുമുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 40 വയസ്.   വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ മെയ് 30-നകം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.   അപേക്ഷാഫോറയും കൂടുതല്‍ വിവരങ്ങളും കുടുംബശ്രീയുടെ ംംം.സൗറൗായമവെൃലല.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

 

date