Skip to main content

ജുറാസിക് പാര്‍ക്കിന്റെ ദിനം; ഒറ്റാല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

 

ലോകോത്തര സിനിമകള്‍ കണ്‍മുമ്പില്‍ എത്തുമ്പോള്‍ അതിരില്ലാത്ത സന്തോഷത്തില്‍ കുരുന്നുകള്‍.  കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനം പിന്നിടുമ്പോള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സജീവം. നേരത്തെ കണ്ടതും ആദ്യമായി കാണുന്നതുമായ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ എത്തുമ്പോള്‍ കൈയടിയോടെയാണ് കുട്ടികള്‍  ഓരോ ചിത്രവും സ്വീകരിക്കുന്നത്. 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ ജീവിയായ ദിനോസറിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഭയവും അത്ഭുതവും കുട്ടികളുടെ മനസില്‍ എത്തി.   ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ഇന്ന് കലാഭവനില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ഒറ്റാല്‍.

ചലച്ചിത്രമേളയില്‍ ഇന്ന്

കൈരളി: 9.15ന് ഈപ് (റിത ഹോസ്റ്റ്), 11.15 കളര്‍ ഓഫ് പാരഡൈസ് (മജീദ് മജീദി), 2.15 സ്വനം (ടി.ദീപേഷ്), 6.15ന് മിസ്റ്റര്‍ ഫ്രോഗ് (അന്ന വാന്‍ ഡെര്‍ ഹെയ്‌ഥേ), ശ്രീ: 9.30 കുമ്മാട്ടി (അരവിന്ദന്‍), 11.30 ചക്കരമാവിന്‍ കൊമ്പത്ത് (ടോണി ചിറ്റേറ്റുകുളം), 2.30  ഗാരു (രാംകൃഷ്ണ ചോയല്‍), 6.30 ജോണി (സംഗീത് ശിവന്‍). നിള: ക്ലൗഡ് ബോയ് (മെക്ക്മിനി ക്ലിംഗ്‌സ്പൂര്‍), 11.45 ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (ചാര്‍ളി ചാപ്ലിന്‍), 2.45 (ഖരാക്ഷരങ്ങള്‍ (സലിം പടിയത്ത്), 6.45 ദി സൗണ്ട് ഓഫ് മ്യൂസിക് (റോബര്‍ട്ട് വൈസ്). ടാഗോര്‍: നോനോ/ദ സിഗ്‌സാഗ് കിഡ് (വിന്‍സ്‌നി ബാല്‍), 11.45 വൈറ്റ് ബ്രിഡ്ജ് (അലി ഗാവിറ്റാന്‍), 2.45  ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (മജീദ് മജീദി), 6.30 ബൈ സൈക്കിള്‍ തീവ്‌സ് (വിക്‌ടോറിയോ ഡിസികാ). കലാഭവന്‍: ദി ജംഗിള്‍ ബഞ്ച് (ഡേവിഡ് അലക്‌സ്), 11.45 വില്ലേജ് റോക്ക് സ്റ്റാഴ്‌സ് (റിമ ദാസ്), 2.45 ഒറ്റാല്‍ (ജയരാജ്), 6.15 ഹെയ്തി (അലയ്ന്‍ സ്‌പോണര്‍)

പി.എന്‍.എക്‌സ്.1847/18

date