Skip to main content

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ 11 മാസം നീണ്ടുനില്‍ക്കുന്ന മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ നാലിന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 31 ന് മുന്‍പ് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2543441.

പി.എന്‍.എക്‌സ്.1852/18

 

date