Skip to main content

    സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം          ജില്ലാതല ഉദ്ഘാടനം ഇന്ന്  ഃ   ഉത്പന്ന പ്രദര്‍ശന-വിപണന മേള ഇന്നുമുതല്‍ 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലതലവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്നു(മേയ് 19) തുടക്കമാകും. വൈകിട്ട് നാലിന് കാഞ്ഞങ്ങാട് കൈലാസ് തീയേറ്റര്‍ പരിസരത്ത് നിന്നും പ്രദര്‍ശന നഗരിയായ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് നടക്കുന്ന ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര സ്ഥാപനങ്ങള്‍ പങ്കെടുക്കും. 
തുടര്‍ന്ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാതല ഉദ്ഘാടനം സംസ്ഥാനജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസ് നിര്‍വഹിക്കും. ഉത്പന്ന പ്രദര്‍ശന-വിപണന മേളയുടെ പവലിയനുകളുടെ ഉദ്ഘാടനം ചടങ്ങില്‍ അധ്യക്ഷതവഹിക്കുന്ന റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. 
ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ നന്ദിയും പറയും.  പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ കെ.പി.ജയരാജന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എഡിഎം:എന്‍.ദേവീദാസ്, കാഞ്ഞങ്ങാട് ആര്‍ഡിഒ:സി.ബിജു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ ആനൂകുല്യങ്ങളുടെ വിതരണവും പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

date